ന്യൂഡൽഹി
ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികൾക്ക് അടിയന്തര വൈദ്യസഹായം തേടി സാമൂഹ്യമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പൗരൻമാർക്ക് എതിരെ കേസെടുത്താൽ കർശന നടപടി ഉണ്ടാകുമെന്ന് സുപ്രീംകോടതി. രോഗികൾക്ക് വേണ്ടി സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുന്നവരെ ശിക്ഷിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിഅലക്ഷ്യം ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എല്ലാ സംസ്ഥാനങ്ങൾക്കും ഡിജിപിമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകാനും ഉത്തരവിട്ടു.
ഉത്തർപ്രദേശിൽ കോവിഡ് രോഗികൾക്ക് ഓക്‌സിജനും മറ്റും ആവശ്യപ്പെട്ട് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ദേശീയ സുരക്ഷാനിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ഇടപെടൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..