KeralaLatest NewsNews

കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; കണക്കുകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് തുടരുന്നു. പുതുതായി 35,636 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. 3,23,828 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 48 പേര്‍ മരിച്ചു.

Also Read: രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റിലയന്‍സ് : ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിച്ച് കമ്പനി

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡിനെതിരെ വിശ്രമമില്ലാതെ പൊരുതുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയെന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധന നടത്താന്‍ 240 രൂപയാണ് ചെലവ് വരുന്നത്. അതിനാല്‍ ഇത്തരമൊരു അസാധാരണ സാഹചര്യത്തില്‍ പരിശോധന നടത്തില്ലെന്ന നിലപാട് പാടില്ല. ലാബുകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും പരിശോധനയുടെ കാര്യത്തില്‍ വിസമ്മതം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Articles

Post Your Comments


Back to top button