CricketLatest NewsNewsSports

ബാംഗ്ലൂരിനെതിരെ ശ്രദ്ധേയമായത് ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് പ്രകടനം

ഐപിഎൽ പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്‌സ് വിജയം നേടിയപ്പോൾ ഹർപ്രീത് ബ്രാർ എന്ന യുവതാരത്തിന്റെ ബൗളിംഗ് പ്രകടനം ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയും ഗ്ലെൻ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബ്രാർ തന്റെ അടുത്ത ഓവറിൽ അപകടകാരിയായ എബി ഡിവില്ലേഴ്‌സിനെയും പുറത്താക്കി. നാലോവറിൽ 19 റൺസ് മാത്രം വിട്ട് നൽകി മൂന്ന് വിക്കറ്റാണ് നേടിയത്.

ഓസ്‌ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്വെല്ലിനെ പുറത്താക്കിയ പന്ത് ടൂർണമെന്റിലെ തന്നെ പന്തായി വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വിരാടിനെയും മാക്സ്വെല്ലിനെ പുറത്താക്കിയ താരം ഡിവില്ലേഴ്‌സിനെതിരെ നാല് ഡോട്ട് ബോളുകളും അതേ ഓവറിൽ എറിഞ്ഞിരുന്നു. മത്സരത്തിൽ 34 റൺസിന്റെ ആധികാരിക വിജയമാണ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് നേടിയത്.

Related Articles

Post Your Comments


Back to top button