COVID 19KeralaLatest NewsNews

പത്തനംതിട്ട ജില്ലയിൽ ഓക്‌സിജൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ

പത്തനംതിട്ട :ഓക്‌സിജൻ വിതരണക്കാരായ ഓസോൺ ഗ്യാസ് സേവനം അവസാനിപ്പിച്ചതോടെയാണ് ജില്ലയിൽ ഓക്‌സിജൻ വിതരണം വീണ്ടും പ്രതിസന്ധിയിലായത്. പത്തനംതിട്ടയിലെയും, മറ്റ് ജില്ലകളിലെയും നിരവധി ആശുപത്രികൾക്കാണ് ഓസോൺ ഗ്യാസ് ഓക്‌സിജൻ എത്തിച്ചിരുന്നത്.

Read Also : തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും ; പൊതുഭരണ വകുപ്പിന് നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ 

നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലുൾപ്പെടെ ഓക്‌സിജന്റെ കുറവ് നേരിടുന്നുണ്ട്. ഇതിനിടെയാണ് ഓസോൺ ഗ്യാസ് സേവനം അവസാനിപ്പിച്ചത്. വൻകിട വിതരണക്കാരായ അയണോക്‌സ് എയർ പ്രൊഡക്‌സിൽ ലിക്യുഡ് ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്നാണ് പിന്മാറ്റം.

വിതരണത്തിനാവശ്യമായ സിലിണ്ടറുകളും വാഹനങ്ങളും കമ്പനി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ഓസോണിന്റെ പിന്മാറ്റം അഞ്ച് ജില്ലകളിലെ 18 ഓളം സ്വകാര്യ ആശുപത്രികളെയും ബാധിക്കും.

Related Articles

Post Your Comments


Back to top button