KeralaLatest NewsNews

സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം

എത്ര പേരെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് നിജപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രപക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങളിലും വിവാഹ ചടങ്ങുകളിലും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി 50 പേര്‍ക്ക് മാത്രമാണ് എത്ര വലിയ ആരാധനാലയങ്ങളായാലും പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അവയുടെ വലിപ്പം അനുസരിച്ച് ചെറിയ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 50 ല്‍ താഴെയായി പരിമിതപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ സാമൂഹിക അകലം പാലിക്കാത്ത തരത്തില്‍ കടക്കുന്നില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് ഇതിനായി അവര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments


Back to top button