KeralaLatest NewsNews

കോഡ് ഭാഷ ‘മരുന്ന്’; വീട്ടില്‍ ചാരായം വാറ്റിയ ആള്‍ പിടിയില്‍

കണ്ണന്‍ എന്ന് വിളിക്കുന്ന മണികണ്ഠനാണ് പിടിയിലായത്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാറുകളും മദ്യവില്‍പ്പന ശാലകളും അടച്ചതോടെ വ്യാജ വാറ്റ് സജീവമാകുന്നു. മലയോര മേഖല കേന്ദ്രീകരിച്ച് ചാരായ വില്‍പ്പന നടത്തിയ ആളെ നെടുമങ്ങാട് എക്‌സൈസ് സംഘം പിടികൂടി. കണ്ണന്‍ എന്ന് വിളിക്കുന്ന മണികണ്ഠനാണ് പിടിയിലായത്.

Also Read: കൊറോണ രോഗികള്‍ക്കായി പുതിയ ആശുപത്രി ആരംഭിച്ച് പ്രമുഖ ക്ഷേത്രം, സൗജന്യമായി ഓക്‌സിജന്‍-ആംബുലന്‍സ് സേവനങ്ങള്‍

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണികണ്ഠന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ വാറ്റ് കണ്ടെത്തിയത്. ഇവിടെ നിന്നും 6 ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയും പിടികൂടി. എക്‌സൈസിന്റെ ഷാഡോ സംഘമാണ് പരിശോധന നടത്തിയത്. ‘മരുന്ന്’ എന്ന കോഡ് ഭാഷ ഉപയോഗിച്ചാണ് ഇയാള്‍ ചാരായ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

വീട്ടിലെ അടുക്കളയിലെ വര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു മണികണ്ഠന്‍ ചാരായം വാറ്റിയിരുന്നത്. ഒരു ലിറ്ററിന്റെയും 500ന്റെയും കുപ്പികളിലാക്കിയാണ് ഇയാള്‍ ചാരായം വിറ്റിരുന്നത്. ഒരു ലിറ്ററിന് 1000 രൂപയും അര ലിറ്ററിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന വാറ്റ് ഉപകരണങ്ങളും മണികണ്ഠന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Post Your Comments


Back to top button