01 May Saturday

കോവിഡ്‌ കേസുകൾ : ഹൈക്കോടതികള്‍ 
വേദനിപ്പിക്കുന്നുവെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


ന്യൂഡൽഹി
കോവിഡ്‌ കേസുകൾ പരിഗണിക്കുന്ന ചില ഹൈക്കോടതി ബെഞ്ചുകൾ വലിയ രീതിയിൽ  വിമർശിക്കുന്നുവെന്ന്‌ കേന്ദ്രസർക്കാരിന്‌ പരാതി. കോടതികൾ പെട്ടെന്നുള്ള വികാരപ്രകടനത്താലുള്ള വിമർശം കഴിവതും ഒഴിവാക്കണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.

കേന്ദ്രത്തേയും സംസ്ഥാനസർക്കാരുകളെയും മുറിവേൽപ്പിക്കുന്ന ഗുരുതരപരാമർശം ചില അവസരങ്ങളിൽ കോടതികൾ നടത്തുന്നുവെന്നാണ് സോളിസിറ്റർ ജനറൽ  പരാതിപ്പെട്ടത്.  ‘കേസുകൾ പരിഗണിക്കുമ്പോൾ ജഡ്‌ജിമാർ പലതരത്തിലുള്ള നിരീക്ഷണങ്ങളും നടത്തും. അത്‌ തുറന്ന സംവാദത്തിന്റെ ഭാഗമാണ്‌. ഏതെങ്കിലും രീതിയിലുള്ള തീർപ്പ്‌ കൽപ്പിക്കലായി അതിനെ വിലയിരുത്തേണ്ട കാര്യമില്ല’ –- ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു. കോടതികൾ രണ്ടാമതൊന്ന്‌ ആലോചിക്കാതെയുള്ള വിമർശനങ്ങൾ കഴിവതും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top