COVID 19KeralaNattuvarthaLatest NewsNews

പ്രാവിനെ ലേലം ചെയ്തത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ; പതിനൊന്നുകാരൻ വൈറലാകുന്നു

വാക്സിന്‍ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കാന്‍ പിണറായിയിലെ
11കാരന്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ സ്നേഹം മുഴുവൻ കൊടുത്ത് വളർത്തിയ പ്രാവിനെ ലേലം ചെയ്തുകൊണ്ടാണ് യദുവിന്റെ ഈ മാതൃകാ പ്രവർത്തി.

Also Read:കേരളം നാളെ കാണുന്നത് യുഡിഎഫിന്റെ വിജയം; ഐ.ഐ.എം. മുന്‍ പ്രൊഫസര്‍

ബാലസംഘത്തിലെ കൂട്ടുകാര്‍ ചേര്‍ന്ന് വിഷുക്കൈനീട്ടം മുഖ്യമന്ത്രിക്ക് കൊടുത്ത കൂട്ടത്തില്‍ യദുനന്ദനും ഉണ്ടായിരുന്നു. പക്ഷേ അവനത് മതിയായില്ല. അങ്ങനെയാണ് തന്‍റെ പ്രാവിനെ ലേലം ചെയ്യാമെന്ന ഐഡിയ യദുവിന് ഉണ്ടായത്. ഒന്നര വര്‍ഷമായി വളര്‍ത്തുന്ന പ്രാവിനെ ആണ് യദു ലേലത്തിന് വച്ചത്. ഫേസ് ബുക്ക് വഴിയാണ് ലേലം.

ലേലത്തിലൂടെ കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നും യദു പറയുന്നു.യദുവിന്‍റെ വീട്ടില്‍ വേറെയും പ്രാവുകള്‍ ഉണ്ട്. അവരെയും വില്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ യദു ചിരിച്ചുകൊണ്ട് പറവകളെ ചേര്‍ത്ത് പിടിച്ചു.

Related Articles

Post Your Comments


Back to top button