തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഉത്തരവാദിത്തം നിറവേറ്റാനാകണം. രോഗവ്യാപനം അതിതീവ്രമായതിനാലും ജനിതകമാറ്റം വന്ന വൈറസ് പെട്ടെന്ന് രോഗം പടർത്തുമെന്നതിനാലും പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വിജയാഘോഷം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണം. അഞ്ചു വർഷം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലമാണെങ്കിലും ഓരോരുത്തരും സ്വയം സംരക്ഷിക്കുകയാണ് വേണ്ടത്.
തിരക്കുള്ള സ്ഥലങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കുക, കൃത്യമായി മാസ്‌ക് ധരിക്കുക,കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ അതിപ്രധാനമാണ്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാവരും ഇരട്ട മാസ്‌ക് ധരിക്കേണ്ടതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗം ആൾക്കൂട്ട വിജയാഘോഷം ഒഴിവാക്കാൻ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു.
എല്ലാ പ്രവർത്തകരും ഇത് പാലിക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്നവർ ഭക്ഷണം, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..