01 May Saturday

ഇസ്രയേലില്‍ തിക്കിലും 
തിരക്കിലും 44 മരണം

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

ജറുസലേം
വടക്കന്‍ ഇസ്രയേലിലെ ജൂതതീര്‍ത്ഥാടനകേന്ദ്രത്തില്‍ തിക്കിലും തിരക്കിലും 44 മരണം, 150 പേർക്ക് പരിക്ക്. 38 പേരുടെ നില ഗുരുതരം. യഹൂദരുടെ ആത്മീയആചാര്യനായിരുന്ന ഷിമോണ്‍ ബാര്‍ യൊചായിയുടെ ശവകുടീരം സ്ഥിതിയെച്ചുന്ന മെറോൺ പർവത താഴ് വാരത്തില്‍ വര്‍ഷംതോറുമുള്ള ഒത്തുചേരലാണ് ദുരന്തമായിമാറിയത്.

കോവിഡ് വാക്സിനേഷൻ ഏറക്കുറെ പൂർത്തിയായതോടെ ഇസ്രയേലിൽ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. ഇതോടെ വ്യാഴാഴ്ചത്തെ ചടങ്ങിൽ ആയിരങ്ങൾ ഒഴുകിയെത്തി. ഇടുങ്ങിയ പാതയിലൂടെ ആളുകൾ തിക്കിത്തിരക്കി ഇറങ്ങിയതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്‌. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top