CinemaMollywoodLatest NewsNewsEntertainment

വിവാദ കമന്റിന് പിന്നാലെ പോസ്റ്റുകളും ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്ത് സന്തോഷ് കീഴാറ്റൂർ

ഹനുമാൻ ജയന്തി ആശംസിച്ച നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ് ചെയ്ത സന്തോഷ് കീഴാറ്റൂരിന് നേരെ സൈബർ ഇടത്തിൽ രൂക്ഷമായ ആക്രമണം അരങ്ങേറിയിരുന്നു. ഫേസ്ബുക്കിൽ ആക്രമണം നേരിട്ടതോടു കൂടി പോസ്റ്റുകളും അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസമാണ് ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിന് താഴെയാണ് ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ ‘ എന്ന് ചോദിച്ച് സന്തോഷ് കീഴാറ്റൂർ രംഗത്തെത്തിയത്.

Read Also  :  വായ്പാ തട്ടിപ്പ് കേസ്; ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയെ സമീപിച്ച് നീരവ് മോദി

ഇതിനു ഉണ്ണി മറുപടി കൊടുക്കുകയും ചെയ്‌തു. ഇതോടുകൂടി ചോദ്യകർത്താവിന്റെ ഫേസ്ബുക് പേജിൽ നെറ്റിസൺസ് വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഉണ്ണിയോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു കീഴാറ്റൂരിന്റെ പ്രതികരണം. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാൻ അത് ഡിലീറ്റ് ചെയ്തത്. അല്ലാതെ പേടിച്ച് ഓടിപ്പോയതല്ല എന്നും സന്തോഷ് പറഞ്ഞിരുന്നു.

എന്നാലിപ്പോൾ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. കൂടാതെ ഏറ്റവും അടുത്തായി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ഒരിക്കലും വിശ്വാസത്തിനെതിരല്ല, താൻ ദൈവ വിശ്വാസിയാണ്, എന്നാൽ കമ്മ്യൂണിസ്റ്റുമാണ്. തനിക്ക് ഫോണിൽ ഭീഷണി ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.

Related Articles

Post Your Comments


Back to top button