അഹമ്മദാബാദ്
ഐപിഎലിൽ ഒന്നാമതെത്താനുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ മോഹം പൊലിഞ്ഞു. പഞ്ചാബ് കിങ്‌സിനോട് 34 റണ്ണിന് തോറ്റു. 180 റൺ പിന്തുടർന്ന ബാംഗ്ലൂർ 8–-145ന് അവസാനിപ്പിച്ചു. നാല് ഓവറിൽ 19 റൺ വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ ഹർപ്രീത് ബ്രാറാണ് ബാംഗ്ലൂരിനെ തകർത്തത്. വിരാട് കോഹ്‌ലി (34 പന്തിൽ 35), ഗ്ലെൻ മാക്‌സ്‌വെൽ (0), എ ബി ഡി വില്ലിയേഴ്‌സ് (3) എന്നീ കരുത്തരെയാണ് ഹർപ്രീത് വീഴ്‌ത്തിയത്.
സ്‌കോർ: പഞ്ചാബ് 5–-179, ബാംഗ്ലൂർ 8–-145.
57 പന്തിൽ പുറത്താകാതെ 91 റൺ നേടിയ ക്യാപ്‌റ്റൻ ലോകേഷ് രാഹുലാണ് പഞ്ചാബിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. അഞ്ച് സിക്‌സറും ഏഴ് ബൗണ്ടറിയും പഞ്ചാബ് ക്യാപ്‌റ്റൻ നേടി. ക്രിസ് ഗെയ്‌ലും (24 പന്തിൽ 46) മിന്നി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..