Latest NewsNewsWeirdLife StyleFunny & Weird

സ്വിമ്മിങ് പൂളിൽ അനായാസം നീന്തുന്ന കുരുന്ന്; വീഡിയോ കാണാം

പിച്ച വച്ച് നടക്കേണ്ട പ്രയത്തിൽ സ്വിമ്മിങ് പൂളിൽ അനായാസം നീന്തുന്ന ഒരു കുരുന്നിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ടോ മൂന്നോ വയസ് മാത്രം പ്രായമുള്ള കുരുന്നിനെയാണ് വീഡിയോയില്‍ കാണുന്നത്. ഒരു നീന്തൽ പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

കുരുന്നിനെ സ്വിമ്മിങ് പൂളിലേയ്ക്ക് എടുത്ത് എറിയുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തുന്നത്. പൂളിനുള്ളിലെ വേലിക്കുള്ളിലൂടെ കമ്പികളിൽ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട് ഈ കുരുന്ന്.

‘അവിശ്വസനീയമായ കാഴ്ച’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്ര ചെറുപ്പത്തിൽ ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയതിന് പിന്നിൽ ആരാണെന്നും ചിലര്‍ ചോദിക്കുന്നു.

Related Articles

Post Your Comments


Back to top button