Latest NewsNewsIndia

പശ്ചിമബംഗാളില്‍ മമതാ യുഗം അവസാനിക്കുന്നു, ചാണക്യ ബുദ്ധി ഫലിച്ചുവെന്ന് സൂചന : ശുഭപ്രതീക്ഷയില്‍ ബി.ജെ.പി

കൊല്‍ക്കത്ത: രാജ്യംകണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു പശ്ചിമബംഗാളിലേത്. മമതയെ തറപ്പറ്റിയ്ക്കാന്‍ ബി.ജെ.പി നടത്തിയ പ്രചാരണം പാര്‍ട്ടിയ്ക്ക് അനുകൂലമാകുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മമതാ ബാനര്‍ജിയുടെ പത്തുവര്‍ഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അസ്വസ്ഥതയും നാളെ ഫലത്തിലൂടെ പുറത്തുവരുമെന്നാണ് ബി.ജെ.പി പറയുന്നത്.

Read Also : രാജ്യത്തെ മെഡിക്കൽ ഓക്സിജൻ നീക്കം സുഗമമാക്കാൻ പദ്ധതിയുമായി മഹിന്ദ്ര; ഓക്‌സിജൻ ഓൺ വീൽസിന് തുടക്കമായി

ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത് . എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. മിച്ചമുള്ള രണ്ട് സീറ്റുകളില്‍ മെയ് 16-ാം തീയതി നടക്കും. നിലവില്‍ 211 സീറ്റുകളുടെ ശക്തിയിലാണ് തൃണമൂല്‍ സംസ്ഥാനം ഭരിച്ചത്. മൂന്ന് സീറ്റ് ബി.ജെ.പി.യ്ക്കും 28 സീറ്റുകള്‍ സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.

പകുതിയിലേറെ സീറ്റുകള്‍ നേടുമെന്ന നിഗമനത്തിലാണ് ബി.ജെ.പിയെങ്കില്‍ ഭരണം നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് മമതയുടെ തൃണമൂല്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ.പി നദ്ദയും രാജ്നാഥ് സിഗും നേരിട്ട് പ്രചാരണം നയിച്ച ബംഗാളില്‍ മിഥുന്‍ ചക്രബര്‍ത്തിയായിരുന്നു താരപ്രചാരകന്‍.

ബി.ജെ.പിയുടെ പ്രചാരണം മുറുകുന്നതിനിടെ മമത നടത്തിയ നാടകവും തൃണമൂലിനെ ആശയക്കുഴപ്പത്തിലാക്കി. തന്നെ ആക്രമിച്ചെന്നും കാല് ചവിട്ടിയൊടിക്കാന്‍ ശ്രമിച്ചെന്നുമുള്ള മമതയുടെ വാദങ്ങളെ സ്ഥലത്തെ പോലീസ് സേന തള്ളി. മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം പിന്നീട് വീല്‍ചെയറിലാണ് മമത പ്രചാരണം പൂര്‍ത്തിയാക്കിയത്.

Related Articles

Post Your Comments


Back to top button