CinemaLatest NewsNewsIndiaBollywoodEntertainmentKollywoodMovie Gossips

‘കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല’; മീര ചോപ്ര

, ജനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്

ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമാണ് മീര ചോപ്ര. തമിഴ് ചിത്രമായ ‘അന്‍പേ ആരുയിരേ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത് മീര പിന്നീട് ‘ഗാങ് ഓഫ് ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു.

താൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയതെന്നും പ്രിയങ്ക ചോപ്രയുടെ ഭാഗത്തു നിന്നും ഒരു സഹായവും ലഭിച്ചിരുന്നില്ലെന്നും മീര പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍.

മീര ചോപ്രയുടെ വാക്കുകൾ

‘ കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല. പ്രിയങ്ക കാരണം പ്രത്യേകിച്ച് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയെ കുറിച്ച് അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്. ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണീതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

സത്യസന്ധമായി പറഞ്ഞാല്‍ പ്രിയങ്കയുടെ ബന്ധു എന്ന നിലയില്‍ കരിയറില്‍ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. വളരെ കഷ്ടപ്പെട്ടു തന്നെയാണ് സിനിമ മേഖലയില്‍ നിന്നത്. ആത്മാര്‍ത്ഥതയോടെയും സത്യസന്ധമായും ജോലി ചെയ്യുന്നു. ആരുമായും താരതമ്യം ചെയ്യാത്തത് ഭാഗ്യമായി കരുതുന്നു’ മീര ചോപ്ര പറയുന്നു.

Post Your Comments


Back to top button