കാസർകോട് > സിപിഐ എം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം പട്ടോളിയിലെ എം ശശിധരൻ (60) നിര്യാതനായി. ചീമേനി സംഭവത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പാർടി പ്രവർത്തകനാണ്. തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ല പ്രസിഡന്റാണ്.
സിപിഐ എം അവിഭക്ത കയ്യൂർ ലോക്കൽ കമ്മിറ്റിയംഗം, സിഐടിയു ജില്ല കമ്മിറ്റിയംഗം, കയ്യൂർ ചീമേനി പഞ്ചായത്ത് അംഗം, കയ്യൂർ ലോക്കൽ വളണ്ടിയർ ക്യാപ്റ്റൻ, ചീമേനി സർവീസ് സഹകരണ ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ചീമേനി രക്തസാക്ഷി ആലവളപ്പിൽ അമ്പുവിന്റെ മകൾ ഓമനയാണ് ഭാര്യ (ചീമേനി സർവീസ് സഹകരണ ബേങ്ക് എക്കൗണ്ടൻ്റ്). മകൻ: അക്ഷയ്. സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. വാട്ടർ അതോറിറ്റി ), ഉണ്ണിക്കൃഷ്ണൻ (റിട്ട. ബി എസ് എഫ്), ചന്ദ്രമതി, സാവിത്രി, സതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..