01 May Saturday

35,636 രോഗികൾ, സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവർ 3,23,828; രോഗമുക്തർ 12,77,294

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ശനിയാഴ്‌ച  35,636 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. കോഴിക്കോട് –-5554, എറണാകുളം–- 5002, തൃശൂർ–- 4070, മലപ്പുറം–- 3354, തിരുവനന്തപുരം –-3111, ആലപ്പുഴ–- 2536, കോട്ടയം–- 2515, പാലക്കാട് –-2499, കൊല്ലം–- 1648, കണ്ണൂർ–- 1484, പത്തനംതിട്ട–- 1065, കാസർകോട്‌ –-1006, ഇടുക്കി –-978, വയനാട് –-814 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗികൾ.

24 മണിക്കൂറിനിടെ 1,46,474 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ 24.33 ശതമാനം. ഇതുവരെ ആകെ 1,59,45,998 സാമ്പിൾ പരിശോധിച്ചു.

ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാൾക്ക് 24 മണിക്കൂറിനകം കോവിഡ്- സ്ഥിരീകരിച്ചു. 48 കോവിഡ്- മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5356. 4675 പേരെ ശനിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

15,493 പേർ രോഗമുക്തരായി.  3,23,828 പേർ ചികിത്സയിലുണ്ട്‌.  വിവിധ ജില്ലകളിലെ 6,87,843 പേർ നിരീക്ഷണത്തിലുണ്ട്‌.  36 പുതിയ ഹോട്ട് സ്‌പോട്ടുണ്ട്‌. ഒരു പ്രദേശത്തെ ഒഴിവാക്കി. ആകെ 663.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top