Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

മുടി വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഇടതൂര്‍ന്ന്, ഭംഗിയും തിളക്കവുമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുടിയുടെ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാനോ അതിനെ പരിപാലിക്കാനോ നമുക്ക് കഴിയുന്നില്ലെന്നതാണ് സത്യം. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അത്തരത്തില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

Read Also  :   ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

നേന്ത്രപ്പഴം, ബദാം എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും, മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുമെല്ലാം സഹായകമാണ്. അതിനാല്‍ ബനാന- ബദാം സ്മൂത്തി പതിവായി കഴിക്കുന്നത് മുടിക്ക് നല്ലതാണ്

‘അയേണ്‍’, ‘കോപ്പര്‍’ എന്നിവയാല്‍ സമൃദ്ധമാണ് ബാര്‍ലി. ഈ രണ്ട് ഘടകങ്ങളും മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. അതിനാല്‍ ബാര്‍ലിയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

Read Also  :  ആർ‌.ടി‌.പി‌.സി‌.ആർ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

ഉലുവയരച്ച് മുടിയില്‍ തേക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം. തലയില്‍ തേക്കുന്നതിലൂടെ മാത്രമല്ല, ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം.

കറ്റാര്‍വാഴ മുടിയിലും മുഖത്തുമെല്ലാം തേക്കുന്നത് വളരെ നല്ലതാണെന്ന് നമുക്കറിയാം. ഇത് ജ്യൂസാക്കി കഴിക്കാനും കഴിയും. കറ്റാര്‍വാഴ ജ്യൂസാണ് ഈ പട്ടികയില്‍ ഒന്നാമതായി പരിചയപ്പെടുത്തുന്നത്.

Related Articles

Post Your Comments


Back to top button