Latest NewsNewsIndia

ലോകം മുഴുവന്‍ കോവിഡ് പരത്തിയത് എന്തിനെന്ന് ചൈനയോട് ചോദിക്കൂ; ഫൗചിയ്ക്ക് ഭാജിയുടെ മറുപടി

ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ഹര്‍ഭജന്‍ പരസ്യമായി രംഗത്തെത്തിയത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അടച്ചിടണമെന്ന് പറഞ്ഞ യുഎസ് ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. കോവിഡ് പരത്തിയത് എന്തിനാണെന്ന് ചൈനയോട് ചോദിക്കണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഭാജിയുടെ പ്രതികരണം.

Also Read: നാല് കിലോമീറ്റർ കോവിഡ് രോഗിയുമായി പോയതിന് ആംബുലൻസ് ചാർജ് പതിനായിരം രൂപ ; പ്രതിഷേധം ശക്തമാകുന്നു

‘അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേര്‍ന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങള്‍ ചോദിച്ചുകൂടെ. എന്തിനുവേണ്ടിയാണ് അവര്‍ ഇത് ലോകമെമ്പാടും പരത്തിയത്? എല്ലാം കുഴപ്പത്തിലാക്കിയത്? ചൈനയില്‍ കൂടുതല്‍ കേസുകള്‍ ഉള്ളതായി നമുക്ക് ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നുമില്ല’. ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ഹര്‍ഭജന്‍ പരസ്യമായി രംഗത്തെത്തിയത്. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇന്ത്യ ഏതാനും ആഴ്ച്ചകള്‍ അടച്ചിടണമെന്നും വാക്‌സിനേഷന് പകരം ആളുകള്‍ക്ക് ഓക്‌സിജനും ആശുപത്രി കിടക്കകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് ഫൗചി അടുത്തിടെ പറഞ്ഞിരുന്നത്.

Related Articles

Post Your Comments


Back to top button