Latest NewsNewsFootballSports

ലക്ഷ്യം ഫൈനൽ, റോമയെ വില കുറച്ചു കാണുന്നില്ലെന്ന് ലൂക് ഷോ

യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മെയ് ഏഴിന് നടക്കുന്ന രണ്ടാം പാദത്തിൽ റോമയുടെ തട്ടകത്തിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്. എന്നാൽ, സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണെന്ന് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പറഞ്ഞു.

റോമയ്ക്ക് എതിരായ ഫലമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ എന്താകുമെന്ന് നിർണയിക്കുകയെന്നും ആദ്യ പാദത്തിൽ 6-2ന്റെ മികച്ച വിജയം നേടിയെങ്കിലും റോമയുടെ തട്ടകത്തിൽ അവരെ വില കുറച്ചു കാണാൻ പാടില്ലെന്നും ലൂക് ഷോ പറഞ്ഞു.

‘അന്ന് വിജയിക്കുക നിർബന്ധമാണ്. കഴിഞ്ഞ സീസൺ യൂറോപ്പയിൽ ഉൾപ്പെടെ നിരവധി സെമി ഫൈനലുകളിലാണ് യുണൈറ്റഡ് വീണത്. ഇനി അങ്ങനെ ഒരു പരാജയം അനുവദിച്ചുകൂടാ. ഈ സെമി ഫൈനൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് തെളിക്കണം’. ലൂക് ഷോപറഞ്ഞു. ഒലെ ഗണ്ണാർ സെൾഷ്യറിന്റെ കീഴിലെ ആദ്യ കിരീടമായി യൂറോപ്പ ലീഗ് മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Related Articles

Post Your Comments


Back to top button