Latest NewsNewsIndia

ഡൽഹിയുടെ ഓക്‌സിജൻ വിഹിതം വർധിപ്പിക്കും; തീരുമാനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഡൽഹിയ്ക്ക് ആശ്വാസവുമായി കേന്ദ്രം. ഡൽഹിയുടെ ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡൽഹിയ്ക്ക് ഇനി മുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ നൽകും. ഇതുവരെ 490 മെട്രിക് ടൺ ഓക്‌സിജനാണ് ഡൽഹിയ്ക്ക് നൽകിയിരുന്നത്.

Read Also: വൈറൽ കാലത്ത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ

ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടർ അടക്കം എട്ടു പേർ ഇന്ന് മരണപ്പെട്ടിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വകുപ്പ് തലവനായ ഡോ. ആർ.കെ ഹിമതാനി അടക്കം എട്ടു പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിലും, രണ്ടുപേർ ജനറൽ വാർഡിലുമായിരുന്നു. രണ്ടു മണിക്കൂറോളം ഓക്‌സിജൻ സപ്ലൈ നിലച്ചതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണം.

രാവിലെ മുതൽ തന്നെ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ 230 പേർക്ക് മാത്രമാണ് ഓക്സിജൻ നൽകാൻ കഴിഞ്ഞതെന്നാണ് അധികൃതർ പറയുന്നത്.

Read Also: ‘സ്ഥിതി അതീവ ഗുരുതരമാണ്, കേരളത്തിൽ ഇങ്ങനെ വെന്റിലേറ്റർ കിട്ടാൻ പ്രയാസമോ’; സംവിധായകൻ അരുൺ ഗോപിയുടെ അനുഭവം

Related Articles

Post Your Comments


Back to top button