01 May Saturday

ഇന്ത്യന്‍ നാവികസേനയിൽ സെയിലര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

ഇന്ത്യന്‍ നാവികസേനയിൽ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എഎ)- 500, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്എസ്ആര്‍)-2000 എന്നീ വിഭാഗത്തിലാണ് അവസരം. 2021 ആഗസ്‌തിലാണ് കോഴ്സ് തുടങ്ങുന്നത്. പരീശീലനം പൂര്‍ത്തിയാക്കിയാൽ എഎയ്ക്ക് 20 വര്‍ഷവും എസ്എസ്ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്.
യോഗ്യത: ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്–-60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്–- ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31-നും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപക്ഷകർ.
കോവിഡിന്റെ സാഹചര്യത്തില്‍ പ്ലസ്ടുവിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, ജനറല്‍ നോളജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടു ലെവലില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്. ടെസ്റ്റില്‍ ഏഴ്‌ മിനിറ്റില്‍ 1.6 കിലോ മീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷക്ക്‌ വരുന്നവര്‍ 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം.അഞ്ച്‌ സെ.മീ. വികസിപ്പിക്കാൻ കഴിയണം.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ അഞ്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top