KeralaLatest NewsNews

‘ലവനും ഇനി തുമ്പ് ചെത്തുമോ?’, മകനെതിരെ വിദ്വേഷ കമന്റിട്ടയാൾക്ക് കിടിലൻ മറുപടി നല്‍കി നിര്‍മ്മല്‍ പാലാഴി

കോഴിക്കോട്: മകന്‍ ആദ്യമായി നോമ്പ് എടുത്തത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ നേരിടേണ്ടി വന്ന അധിക്ഷേപത്തിന് മറുപടി നൽകി നടൻ നിർമ്മൽ പാലാഴി. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍ താല്‍പര്യം തോന്നിയ മകന്‍ ആദ്യമായി നോമ്പ് എടുത്തുവെന്നും ഇപ്പോള്‍ നോമ്പ് മുറിക്കാനുള്ള ബാങ്ക് വിളിക്കായി കാത്തിരിക്കുയാണെന്നാണ്, മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെ വിദ്വേഷ കമന്റുമായി എത്തിയ ആൾക്കാണ് താരം മറുപടി നൽകിയത്.

Also Read:കോവിഡ് ദുരന്തകാലത്തും പകൽക്കൊള്ള; സർക്കാർ ഉത്തരവിന് പുല്ലുവില, ആർടി പിസിആർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും

‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഈ കമന്റ്. ഇതിന് മറുപടിയായി, ‘ ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ,’ എന്ന് നിര്‍മ്മല്‍ എഴുതി.

നിരവധി പേരാണ് നിർമ്മാളിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇത്തരം കമന്റുകളിടുന്നവരാണ് യഥാര്‍ത്ഥ വൈറസുകളെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിദ്വേഷ കമന്റിന് കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related Articles

Post Your Comments


Back to top button