Latest NewsNewsFootballSports

ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ല: മേസൺ

ടോട്ടൻഹാം സൂപ്പർതാരം ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് പരിശീലകൻ റയാൻ മേസൺ. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും താരം ടീം വിട്ടേക്കും എന്ന വാർത്തകൾക്കിടയിലാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. നേരത്തെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായ മൗറിനോയെ പുറത്താക്കിയിരുന്നു. തുടർന്നാണ് മേസൺ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

ഇംഗ്ലീഷ് താരമായ ഹാരി കെയ്നിന്റെ ടോട്ടൻഹാമിൽ 2024 വരെയാണ് കരാറുള്ളത്. നേരത്തെ ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് പിന്നാലെയാണ് വ്യക്തിഗത പുരസ്‌കാരങ്ങൾ അല്ല താൻ ലക്ഷ്യമിടുന്നത്, തനിക്ക് വേണ്ടത് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണെന്ന് കെയ്ൻ വ്യക്തമാക്കിയത്. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് നാലാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ്. നിലവിലെ സാഹചര്യത്തിൽ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത വളരെ കുറവാണ്.

Related Articles

Post Your Comments


Back to top button