Latest NewsNewsIndiaInternational

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കത്തെഴുതി. കോവിഡിനെതിരെ പോരാടുന്നതിനും, ഇതിനായി ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും സന്നദ്ധത അറിയിച്ചാണ് ഷി ജിൻപിങ് കത്തയച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്നു; രണ്ടു പേർ അറസ്റ്റിൽ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആശങ്ക അറിയിക്കുകയാണ്. ചൈനീസ് സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അനുകമ്പ അറിയിക്കാൻ ആഗ്രഹിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഇന്ത്യയുമായുള്ള എല്ലാ സഹകരണവും ശക്തിപ്പെടുത്താൻ ചൈന തയാറാണെന്ന് ഷീ ജിൻ പിംഗ് പറയുന്നു.

Read Also: നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി.എസ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷന്റെ നിർണ്ണായ ഉത്തരവ്

ഇന്ത്യൻ സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ജനങ്ങൾ പകർച്ചവ്യാധിയെ അതിജീവിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button