KeralaLatest NewsNews

മലപ്പുറത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ മരിച്ചു

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

മലപ്പുറം: മലപ്പുറം ജില്ലയില്‍ കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ചുണ്ടത്തുംപൊയില്‍ കോനൂര്‍കണ്ടി വടക്കേതടത്തില്‍ സെബാസ്റ്റ്യന്‍ (58) എന്നയാള്‍ മരിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Also Read: ‘സ്ഥിതി അതീവ ഗുരുതരമാണ്, കേരളത്തിൽ ഇങ്ങനെ വെന്റിലേറ്റർ കിട്ടാൻ പ്രയാസമോ’; സംവിധായകൻ അരുൺ ഗോപിയുടെ അനുഭവം

അവിവാഹിതനായ സെബാസ്റ്റ്യന്‍ ഒറ്റയ്ക്കാണ് താമസം. രാവിലെ 9 മണിയോടെ സെബാസ്റ്റ്യനെ തേടി സഹോദരന്‍ സ്ഥലത്ത് എത്തിയപ്പോഴാണ് സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഏപ്രില്‍ 17ന് ചാത്തല്ലൂര്‍ ചോലാര്‍ മലയില്‍ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കോളനിവാസി മരിച്ചിരുന്നു. കാട്ടാനയുടെ ആക്രമണം സംബന്ധിച്ച് നിരവധി തവണ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Post Your Comments


Back to top button