കോഴിക്കോട്> ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കല്‍ നാടകത്തില്‍ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. ദിവസം മൂന്ന് നേരം പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയുടെ കള്ളപ്പണത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ കോലീബി സഖ്യത്തിന്റെ ബാക്കിപത്രമാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ വന്നതിന് പിന്നാലെയാണ് കേരളത്തില്‍ കള്ളപ്പണവും എത്തിയത്. ഇതേക്കുറിച്ചും അന്വേഷിക്കണം. കള്ളപ്പണമെന്നു കേട്ടാല്‍ ചാടിപ്പുറപ്പെടുന്ന കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ കള്ളപ്പണ വാര്‍ത്തകള്‍ കേട്ടില്ലെന്ന് നടിക്കുന്നത് അവരുടെ വിശ്വാസ്യത തകര്‍ക്കുമെന്നും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..