KeralaLatest NewsNews

‘ശബരിമല ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ അബദ്ധം’;തുടര്‍ഭരണം ഉറപ്പിച്ച് കെ കെ ശൈലജ

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല യുവതി പ്രവേശനം ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കൽ ജനങ്ങളെ കബളിപ്പിച്ചു. പക്ഷെ എല്ലാക്കാലവും അത് നടക്കില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ നൂറ് സീറ്റ് വരെ നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തുമെന്നും കെ.കെ ശൈലജ വ്യക്തമാക്കി. കോവിഡ് കാലത്തെ പ്രവർത്തനം സർക്കാരിന് നേട്ടമാകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

കൂത്തുപറമ്പിൽ കെ.പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണ്. ജനം ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയാണെന്നും കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.

Related Articles

Post Your Comments


Back to top button