COVID 19Latest NewsNewsIndia

ഇന്ത്യയിലേയ്ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ചൈന തടഞ്ഞുവെയ്ക്കുകയാണെന്ന് ബോളിവുഡ് നടന്റെ ആരോപണം

ഉടന്‍ വന്നു ചൈനയുടെ മറുപടി

ന്യൂഡല്‍ഹി: ഓര്‍ഡര്‍ കൊടുത്ത ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ചൈന തടഞ്ഞുവെയ്ക്കുകയാണെന്ന് ബോളിവുഡ് നടന്‍ സോനു സൂദിന്റെ പരാതിയില്‍ ചൈന നടുങ്ങി. അധികം വൈകാതെ തന്നെ ചൈനയുടെ പ്രതികരണം വന്നു: ‘ട്വിറ്ററില്‍ നടന്‍ സോനു സൂദ് ഉയര്‍ത്തിയ പരാതി ഉടന്‍ പരിഹരിക്കാമെന്നും ഉടന്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്നും ‘ ചൈന അറിയിച്ചു.

ഇന്ത്യയിലുള്ള ചൈനയുടെ സ്ഥാനപതി സുന്‍ വെയ്ഡോംഗ് ആണ് ട്വിറ്ററിലൂടെ സോനു സൂദിന് മറുപടി നല്‍കിയത്. ‘താങ്കളുടെ ട്വിറ്റര്‍ വിവരം ശ്രദ്ധിച്ചു. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കും. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് വിമാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 61 ചരക്ക് വിമാനങ്ങള്‍ എത്തി.’- ഇതായിരുന്നു സുന്‍ വെയ്ഡോങിന്റെ ഒരു ട്വീറ്റ്.

നടന്‍ സോനു സൂദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ 100 കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ഇത് ഇതുവരെയും ഇന്ത്യയിലേയ്ക്ക് എത്താതായപ്പോഴാണ് നടന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ‘നൂറുകണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇന്ത്യയില്‍ ഓക്സിജന്‍ ഇല്ലാതെ ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് ചൈന ഈ ഓക്സിജന്‍ ചരക്കുകള്‍ തടഞ്ഞുവെയ്ക്കുന്നത് സങ്കടകരമാണ്. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയോടും ചൈനയുടെ വിദേശകാര്യമന്ത്രിയോടും ജീവന്‍ രക്ഷിക്കാന്‍ ഈ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എത്തിക്കിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. നടന്‍ സോനു സൂദ് ചൈനീസ് സ്ഥാനപതിയ്ക്ക് ട്വീറ്റ് അയച്ചത്.

 

Post Your Comments


Back to top button