പ്രയാഗ്‌രാജ്
ഉത്തർപ്രദേശിൽ ഓക്‌സിജൻ കിട്ടാതെ രോഗികളുമായി നെട്ടോട്ടം ഓടുന്നവരോട് അരയാൽ മരച്ചുവട്ടിലിരിക്കാൻ ഉപദേശിച്ച് പൊലീസ്. പ്രയാഗ്‌രാജിൽ നിരവധിപേരാണ് ഓക്‌സിജൻ സിലിണ്ടറുകൾ അന്വേഷിച്ച് പരക്കം പായുന്നത്. പ്രയാഗ്‌രാജിനും ലഖ്‌നൗവിനുമിടയിൽ അപ്പോളോ, മേദാന്ത അടക്കമുള്ള ആശുപത്രികളിലൊന്നും പ്രവേശനം കിട്ടുന്നില്ല. പൊലീസിനോട് സഹായം അഭ്യർഥിച്ചവരോട് അരയാൽ മരത്തിന്റെ ചുവട്ടിൽ രോഗികളെ ഇരുത്തിയാൽ ഓക്‌സിജന്റെ അളവ്‌കൂടുമെന്ന ഉപദേശം ലഭിച്ചത്.
ബിജെപി എംഎൽഎ ഹർഷവർധൻ വാജ്‌പേയിയുടെ ഉടമസ്ഥതയിലുള്ള ഓക്‌സിജൻ പ്ലാന്റിനുമുന്നിൽ കാത്തുനിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. സർക്കാർ ഏറ്റെടുത്ത പ്ലാന്റിനുചുറ്റും വലിയ സുരക്ഷ ഏർപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..