തിരുവനന്തപുരം : കോവിഡ് വ്യാപനകാലത്ത് ഗ്യാസ് ശ്മശാനം തയ്യാറെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് വിവാദത്തിൽ അകപ്പെട്ടിരിക്കുയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇപ്പോഴിതാ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യപ്രവർത്തക ധന്യാ മാധവ് രംഗത്തെത്തിയിരിക്കുകയാണ്. എവിടെ ബോഡി സംസ്കരിക്കും എന്ന് അതാത് ഇടത്തെ ആരോഗ്യപ്രവർത്തകരിൽ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയർ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ലെന്നും ധന്യാ മാധവ് പറഞ്ഞു.
ക്വാറന്റൈൻ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് ഭീകരമാണ്. കഴിഞ്ഞ വർഷം ക്വാറന്റൈൻ ഇരുന്നവരോട് സംസാരിച്ചവരിൽ സൂയിസൈഡ് ടെൻഡൻസി ഉണ്ടായവർ വരെയുണ്ട്. ഡിസാസ്റ്റർ മാനേജ്‌മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാൻ കാരണമാകരുത്. ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാമെന്നാണ് ധന്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Read Also : കോവിഡ് വാക്‌സിൻ വിതരണത്തിന് ഡ്രോൺ; തെലങ്കാനയ്ക്ക് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം
കുറിപ്പിന്റെ പൂർണരൂപം……………..
മേയർ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവർക്കുള്ള മറുപടിയാണ് . ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത് അതാത് പ്രദേശത്തെ ഭരണാധികാരികളുടെയും , ആരോഗ്യപ്രവർത്തകരുടെയും ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .എവിടെ ബോഡി സംസ്കരിക്കും എന്ന് അത് അതാത് ഇടത്തെ ആരോഗ്യപ്രവർത്തകരിൽ നിന്ന് അറിയാവുന്ന കാര്യമേ ഉള്ളു. അതിനു മേയർ ദാ ഇവിടെ ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്നൊരു പോസ്റ്റിന്റെ ആവശ്യമില്ല.
Read Also : കോവിഡ്: കെജ്രിവാളിന്റെ ഭാര്യയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഞാനൊരു മെഡിക്കൽ പ്രൊഫഷണൽ ആണ് .ഒരു patient ICU കിടക്കുമ്പോളും അറിയാം ഇയാൾ എത്ര ടൈം കൂടെ survive ചെയ്യുമെന്ന് എന്നാലും അയാളോട് നിങ്ങൾ സമാധാനമായിരിക്കു ഒന്നും സംഭവിക്കില്ലെന്ന് പറയാനാണ് പഠിച്ചത് . അതാണ് ചെയ്തിട്ടുള്ളതും .അത്രയും സമയം അയാളുടെ മനസ് ശാന്തമായിരിക്കും . അതേസമയം അയാളുടെ ചുറ്റുമുള്ളവരോട് കാര്യം പറഞ്ഞിട്ടുണ്ടാകും.
എന്തായിരിക്കും ക്വാറന്റൈൻ ഇരിക്കുന്ന ഒരു മനുഷ്യന് ഈ പോസ്റ്റ് കൊടുക്കാവുന്ന വൈബ് . കഴിഞ്ഞ വര്ഷം ക്വാറന്റൈൻ ഇരുന്നവരോട് സംസാരിച്ചവരിൽ സൂയിസൈഡ് ടെൻഡൻസി ഉണ്ടായവര് വരെയുണ്ട് . ഡിസാസ്റ്റർ മാനേജ്‌മന്റ് നടക്കട്ടെ അതുപക്ഷേ ഒരു സമൂഹത്തെ പേടിപ്പിക്കാൻ കാരണമാകരുത് .അതൊരു നെഗറ്റീവ് പോസ്റ്റ് ആണെന്ന് മനസിലായത് കൊണ്ട് കൂടെ ആണല്ലോ അവരാ പോസ്റ്റ് കളഞ്ഞതും
ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ല എന്ന് ചുരുക്കി പറയാം
മേയർ ആര്യയുടെ പോസ്റ്റിനെ ന്യായീകരിക്കുന്നവർക്കുള്ള മറുപടിയാണ് . ഡിസാസ്‌റ്റർ മാനേജ്‌മന്റ് കൊട്ടിഘോഷിക്കണം എന്നില്ല. അത്…
Posted by Dhanya Madhav on Friday, April 30, 2021
Post Your Comments