Latest NewsNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്‍കിയില്ല; ആരോപണവുമായി സികെ ജാനു

വയനാട് : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്‍കിയില്ലെന്ന ആരോപണവുമായി സുല്‍ത്താന്‍ ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനു.  തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്നും ആവശ്യത്തിന് ഫണ്ട് എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാനു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്.

Read Also  :  കേരളത്തിലും ഓക്സിജൻ ക്ഷാമം; പാലക്കാട് ഓക്സിജൻ ആവശ്യമുള്ളത് 100 ലേറെ രോഗികൾക്ക്, പാലന ആശുപത്രിയിലെ സ്ഥിതി ഇങ്ങനെ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിച്ച ഒരുകോടി രൂപ ബിജെപിയിലെ ചിലര്‍ തട്ടിയെടുത്തതായി സികെ ജാനു പരാതിയിൽ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടിനേക്കാള്‍ താഴെയാകും ഇത്തവണ തനിക്ക് ലഭിക്കുന്ന വോട്ടുകളെന്നും ജാനു തന്നെ പരാതിയില്‍പ്പറയുന്നു.

Related Articles

Post Your Comments


Back to top button