KeralaLatest NewsNewsDevotional

ഗണപതിക്ക് മുന്നില്‍ നാളികേരം ഉടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണുസങ്കല്‍പം. വിഘ്‌നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു.

പുറമെ നാരുകളോട് കൂടിയ ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്.നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നു എന്നാണ് വിശ്വാസം. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ ഞാന്‍ എന്ന ഭാവമാണ് അവനില്‍ നിന്ന് അകലുന്നത്.

Related Articles

Post Your Comments


Back to top button