Latest NewsNewsIndia

കന്യാകുമാരിയില്‍ ഭൂചലനം

കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളുടെ കടലോര മേഖലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.അഞ്ചുഗ്രാമം, അഴകപ്പപുരം, ലീപുരം, കൊട്ടാരം എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ച തിരിഞ്ഞു മൂന്നരയോടെയാണു വലിയ ശബ്ദത്തോടെ ഭൂമി കുലുക്കം അനുഭവപ്പെട്ടത്.

തിരുനെല്‍വേലിയില്‍ കൂടംകുളം, വള്ളിയൂര്‍, കാവല്‍ക്കിണര്‍, പണക്കുടി, കള്ളിക്കുളം, രാധാപുരം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button