Latest NewsNewsIndia

യോഗി ആദിത്യനാഥിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആഭരണ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; സ്വർണ്ണവിലയിൽ കനത്ത ഇടിവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. തനിക്കൊപ്പം നിൽക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 13 നാണ് യോഗി ആദിത്യനാഥ് ക്വാറന്റൈയ്‌നിൽ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാകുകയായിരുന്നു.

Read Also: ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്ന് ലാബുകൾ; ഉത്തരവ് വൈകിപ്പിച്ച് സർക്കാർ, പകൽക്കൊള്ള തുടരുന്നു

Related Articles

Post Your Comments


Back to top button