Latest NewsNewsIndia

കോവിഡ് പ്രതിരോധം ശക്തമാക്കി ഇന്ത്യ; റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ നാളെ എത്തും

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് കൂടുതല്‍ വാക്‌സിന്‍ രാജ്യത്തേയ്ക്ക് എത്തുന്നത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് കൂടുതല്‍ കരുത്തേകാനായി റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്‌സിന്‍ നാളെ എത്തും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് കൂടുതല്‍ വാക്‌സിന്‍ രാജ്യത്തേയ്ക്ക് എത്തുന്നത്. സ്പുട്‌നിക് വാക്‌സിന്‍ കൂടി എത്തുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

Also Read: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

റഷ്യയിലെ ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചത്. ഡോ. റെഡ്ഡീസ് ലബോറട്ടറിയ്ക്കാണ് ഇത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രോഗവ്യാപനം ക്രമാതീതമായി ഉയര്‍ന്നതോടെ പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സ്പുട്‌നിക് വാക്‌സിന്‍ എത്തുന്നതോടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡുമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഇവ രണ്ടിനും ശേഷം അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. 1,50,000 – 2,00,000 ഡോസ് വാക്‌സിന്‍ മെയ് ആദ്യം തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ബാല വെങ്കടേഷ് വര്‍മ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Post Your Comments


Back to top button