ന്യൂഡല്‍ഹി > മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി ജഹാംഗീര്‍ സൊറാബ്‌ജി കോവിഡ് ബാധിച്ച് മരിച്ചു. 91 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 1989-90 വരെയും 1998-2004 വരെയും രണ്ട് തവണ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. 1971ല്‍ ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു സൊറാബ്‌ജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..