30 April Friday

കേന്ദ്ര വാക്സിൻ നയം: കല കുവൈറ്റ് 'പ്രതിഷേധക്കൂട്ടായ്‌മ' നാളെ

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


കുവൈറ്റ്‌ സിറ്റി>  സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായി കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ നയം തിരുത്തുക..
ജനങ്ങളുടെ ജീവൻ രക്ഷിക്കുക'എന്ന മുദ്രാവാക്യമുയർത്തി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കുന്നു.

 ഏപ്രിൽ 30 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്‌.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അസിസ്റ്റന്റ്  സെക്രട്ടറി   എൻ. സുകന്യ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.

കുവൈറ്റിലെ ഇടത് സംസ്കാരിക സംഘടന  നേതാക്കൾ പങ്കെടുത്തു സംസാരിക്കും. പ്രതിഷേധകൂട്ടായ്മ കല കുവൈറ്റ് മീഡിയ വിങ് ഫേസ് ബുക്ക്  പേജിലൂടെ  തത്സമയം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top