Latest NewsNewsSports

വിദേശ രാജ്യങ്ങളിൽ വിലക്ക്, വിനയായി ഇന്ത്യൻ താരങ്ങൾ

വിദേശ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയത് വിനയായി ഇന്ത്യൻ താരങ്ങൾ. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ വിലക്ക് മൂലം ഇന്ത്യൻ താരങ്ങൾക്ക് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഇതുമൂലം അത്‌ലറ്റിക് താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യത മത്സരമായ ലോക അത്‌ലറ്റിക് റിലേ ചാമ്പ്യൻഷിപ്പ് നഷ്ടമാകാൻ സാധ്യതയുണ്ട്. ഷൂട്ടിങ്, റെസ് ലിംഗ് തുടങ്ങിയ ഇനങ്ങളിലെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും താരങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാതെ വരും.

ഇന്ത്യൻ ഹോക്കി പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനവും പ്രതിസന്ധിയിലായി. ബാഡ്മിന്റൺ താരങ്ങൾക്ക് മലേഷ്യൻ ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും, സൈന നെഗ്‌വാൾ, ശ്രീകാന്ത് തുടങ്ങിയവരുടെ ഒളിമ്പിക്സ് യോഗ്യതയും തുലാസിലായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ആംസ്റ്റർ ഡാമിലേക്കുള്ള ഫ്ലൈറ്റിൽ പോകാനിരുന്ന ഇന്ത്യൻ ടീം, യാത്ര വിലക്ക് പ്രഖ്യാപിച്ചത് മൂലം യാത്ര മുടങ്ങിയിരിക്കുകയാണ്. അതേസമയം ഇന്ന് തന്നെ താരങ്ങളെ പോളണ്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അത്‌ലറ്റിക് ഫെഡറേഷൻ.

Related Articles

Post Your Comments


Back to top button