തിരുവനന്തപുരം
37,199 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികൾ മൂന്നുലക്ഷം കടന്നു. 3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മൂന്ന് ജില്ലയിൽ രോഗികൾ 4000ത്തിലധികമാണ്. കോഴിക്കോട് –- 4915, എറണാകുളം –- 4642, തൃശൂർ –- 4281. മലപ്പുറം –- 3945, തിരുവനന്തപുരം –- 3535, കോട്ടയം –-2917, കണ്ണൂർ –- 2482, പാലക്കാട് –- 2273, ആലപ്പുഴ –- 2224, കൊല്ലം –- 1969, ഇടുക്കി –-1235, പത്തനംതിട്ട –- 1225, കാസർകോട്–- 813, വയനാട് –- 743. 24 മണിക്കൂറിനിടെ 1,49,487 സാമ്പിളാണ് പരിശോധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 24.88 ശതമാനം. 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 49 മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ മരണം 5308 ആയി. 6,43,529 പേരാണ് നിരീക്ഷണത്തിൽ.
സാഹചര്യം അതീവ
ഗുരുതരം
സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്കും പരിശോധനാനിരക്കും കുറയ്ക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
നിരക്ക് കുറയ്ക്കുന്നകാര്യം സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത് അറിയിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിച്ച് 2020 ജൂലൈ ആറിന് ഇറക്കിയ ഉത്തരവ് നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കേസ് മെയ് നാലിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..