Latest NewsNewsFootballSports

ലോകത്തിലെ മികച്ചതാരത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബാഴ്‌സയ്ക്ക് കഴിയുന്നില്ല: സാവി

ബാഴ്‌സലോണയ്ക്ക് നിരവധി കിരീടനേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച മെസ്സിയെ കഴിഞ്ഞ കുറച്ചുകാലമായി വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബാഴ്‌സയ്ക്ക് കഴിയുന്നില്ലെന്ന് ക്ലബിന്റെ ഇതിഹാസതാരമായ സാവി. മെസ്സിയെ മികച്ച രീതിയിൽ ഉപയോഗിച്ചാൽ നിരവധി കിരീടങ്ങൾ ബാഴ്‌സയ്ക്ക് സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്നും സാവി പറഞ്ഞു. ഈ സീസണിൽ പല സമയത്തും മെസ്സിയെ വളരെ വിഷാദത്തോടെയാണ് കണ്ടിട്ടുള്ളതെന്നും സാവി വ്യക്തമാക്കി.

‘ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മെസ്സി സീസൺ അവസാനിക്കുന്നതോടെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാൻ കഴിയില്ല. മുപ്പത്തിമൂന്നുകാരനായ താരം ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ബാഴ്‌സ നേതൃത്വത്തിന്റെ ദിശാബോധമില്ലാത്ത പ്രവർത്തനം പല കിരീടങ്ങളും സ്വന്തമാക്കാനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button