Latest NewsNewsIndia

മാധ്യമപ്രവര്‍ത്തകൻ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആജ് തക് ചാനലിലെ ദംഗൽ എന്ന ഷോയുടെ അവതാരകനുമായ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ഊര്‍ജസ്വലനും ആത്മാര്‍ഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാന. അദ്ദേഹത്തിന്റെ വിയോഗം മാധ്യമലോകത്ത് വലിയ ശൂന്യതയാവും സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read Also :  മൂന്ന് ജില്ലകളില്‍ 4000 കടന്ന് പ്രതിദിന രോഗികള്‍; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

രോഹിത് സര്‍ദാനയുടെ വിയോഗം വേദനിപ്പിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ധീരനായ മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്നും അദ്ദേഹം കുറിച്ചു. നിരവധി കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സിനിമാ സാംസ്‌കാരിക നായകന്മാരും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഹിതിന്റെ നില വ്യാഴാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു. ഉടൻ തന്നെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആകാശവാണി, ഇടിവി, സഹാറ സമയ്, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments


Back to top button