സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട ഓക്‌സിജനും കേന്ദ്രസർക്കാർ അനുവദിക്കുന്ന ഓക്‌സിജനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ‘ചില സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെട്ടതിലും കൂടുതൽ ഓക്‌സിജൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഡൽഹിക്ക് എന്തുകൊണ്ടാണ് കുറച്ച് നൽകുന്നത്? ’
ജസ്‌റ്റിസുമാരായ വിപിൻസംഖി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച് ചോദിച്ചു. ഗുജറാത്തിനും കുറച്ച് ഓക്‌സിജനാണ് അനുവദിച്ചിട്ടുള്ളതെന്നും വിശദാംശങ്ങൾ പുറത്തുവിടുന്നത് അനാവശ്യവിവാദങ്ങൾക്ക് കാരണമാകുമെന്നും സോളിസിറ്റർജനറൽ തുഷാർമെഹ്‌ത വാദിച്ചു. എന്നാൽ, വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. കോവിഡ് വാക്‌സിന് ആധാർ നിർബന്ധമാണോയെന്ന് വിശദീകരിക്കാൻ ബോംബെ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..