അഹമ്മദാബാദ്
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പട്ടികയിൽ രണ്ടാമതെത്തി. 155 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 16.3 ഓവറിൽ ജയം നേടി. പൃഥ്വി ഷായും (41 പന്തിൽ 82) ശിഖർ ധവാനും (47 പന്തിൽ 46) തിളങ്ങി. ശിവം മാവിയുടെ ആദ്യ ഓവറിൽ തുടർച്ചയായ ആറ് ഫോറുകളാണ് പൃഥ്വി പറത്തിയത്.
കൊൽക്കത്തയ്ക്ക് ആറിന് 154ൽ എത്താനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ ഓൾറൗണ്ടർ ആന്ദ്രേ റസെലിന്റെ (27 പന്തിൽ 45*) വെടിക്കെട്ടാണ് കൊൽക്കത്തയെ 150 കടത്തിയത്. നാല് സിക്‌സറും രണ്ട് ഫോറും റസെൽ പായിച്ചു. ഓപ്പണർ ശുഭ്‌മാൻ ഗിൽ 38 പന്തിൽ 43 റൺ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..