ന്യൂഡൽഹി
കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ സംസ്ഥാനവ്യാപക അടച്ചിടൽ ആഴ്‌ചയിൽ മൂന്നുദിവസമാക്കി ഉത്തർപ്രദേശ് സർക്കാർ. ശനി, ഞായർ ദിവസങ്ങൾക്ക് പുറമെ തിങ്കളാഴ്‌ചകൂടി അടച്ചിടൽ തുടരും. വെള്ളിയാഴ്‌ച രാത്രിമുതൽ ചൊവ്വാഴ്‌ച രാവിലെവരെ അടച്ചിടൽ തുടരും. അടച്ചിടൽ ദിവസങ്ങളിൽ അവശ്യസേവനം മാത്രമേ അനുവദിക്കൂ. സർക്കാർ–- സ്വകാര്യ ഓഫീസുകൾ അടഞ്ഞുകിടക്കും.
തീവ്രവ്യാപനം കണക്കിലെടുത്ത് രണ്ടാഴ്‌ചത്തെ അടച്ചിടൽ പ്രഖ്യാപിക്കാൻ അലഹബാദ് ഹൈക്കോടതി സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. നേരത്തേ ലഖ്‌നൗ, വാരാണസി അടക്കം അഞ്ച് നഗരത്തിൽ രണ്ടാഴ്‌ചത്തെ അടച്ചിടൽ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കി.
തമിഴ്‌നാട് രാത്രികാല കർഫ്യൂവും ഞായറാഴ്‌ച അടച്ചിടലും ഇനിയൊരു അറിയിപ്പുണ്ടാകുംവരെ നീട്ടി. ഞായറാഴ്‌ച വോട്ടെണ്ണൽ ദിനത്തിൽ സ്ഥാനാർഥികൾക്കും പോളിങ് ഏജന്റുമാർക്കും വോട്ടെണ്ണലിന് ചുമതലപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും ഇളവുണ്ടാകും. മെയ് 25വരെ അടച്ചിടൽ നീട്ടാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..