KeralaLatest NewsNews

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും

എറണാകുളം ജില്ലയില്‍ ഇന്ന് 4642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Also Read: അദാനി വിദ്യാ മന്ദിര്‍ സ്‌കൂള്‍ കോവിഡ് കെയര്‍ സെന്ററാക്കും; പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അദാനി ഫൗണ്ടേഷന്‍

ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കും. മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അഗ്‌നിശമന സേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 4642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 49,866 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. മെയ് 1നും വോട്ടെണ്ണല്‍ ദിനമായ 2നും ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Related Articles

Post Your Comments


Back to top button