30 April Friday

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ കേസുകൾ നാല്‌ ലക്ഷത്തിലേക്ക്‌; 24 മണിക്കൂറിനിടെ 3498 മരണം

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021

ന്യൂഡൽഹി > രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.

3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്‌ട‌മായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top