KeralaLatest NewsNews

എന്‍ഡിഎയ്ക്ക് കേരളത്തിൽ 3 സീറ്റുകള്‍; പോള്‍ ഡയറി സര്‍വെ ഫലം

പോള്‍ ഡയറി സര്‍വെ പ്രകാരം ഇടത് സർക്കാരിന് തുടർഭരണം ലഭിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കപ്പെടുന്നതിന്റെ ആകാംക്ഷയിലാണ് രാഷ്ട്രീയ മുന്നണികൾ. തുടർഭരണത്തിന്റെ പ്രതീക്ഷയിലാണ് പിണറായി സർക്കാർ. ഇത്തവണ ഇടത് വലത് പാർട്ടികൾക്ക് ശക്തമായ എതിരാളിയായി ബിജെപിയും രംഗത്ത് ഉണ്ടായിരുന്നു.

പോള്‍ ഡയറി സര്‍വെ പ്രകാരം ഇടത് സർക്കാരിന് തുടർഭരണം ലഭിക്കും. എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടുമെന്നും യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടുമെന്നുമാണ് സർവേ സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

read also:ഒരു മാസം തള്ളി നീക്കാന്‍ 60,000 രൂപയെങ്കിലും വേണം, ലോണുകളുടെ മേളയായിരുന്നു ഉണ്ടായിരുന്നത് : തുറന്നു പറഞ്ഞ് സനു മോഹന്‍

നേമം നിയോജക മണ്ഡലത്തിലാണ് കഴിഞ്ഞതവണ ഓ രാജഗോപാൽ എൻഡിഎയുടെ അക്കൗണ്ട് തുറന്നത്. ഇത്തവണ കുമ്മനം രാജശേഖരനാണ് എൻഡിഎയുടെ മത്സരാർത്ഥിയായ നേമത്ത് ജനവിധി തേടിയത്. കൂടാതെ കഴക്കൂട്ടം, മഞ്ചേശ്വരം, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി നേടുമെന്നുമാണ് പ്രതീക്ഷ

Related Articles

Post Your Comments


Back to top button