COVID 19Latest NewsNewsIndia

കൊവിഡ് ചികിത്സയ്ക്ക് ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ആയുര്‍വേദ മരുന്ന് ഉപയോഗിക്കാന്‍ അനുമതി

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെര്‍ബല്‍ സംയുക്തം ഉപയോഗിക്കാൻ അനുമതി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും, നേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ രോഗികളില്‍ ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.

Read Also : കുറഞ്ഞ വിലയിൽ 44 മെഗാപിക്സൽ സെൽഫി ക്യാമറയുമായി വിവോയുടെ 5 ജി സ്മാർട്ട് ഫോൺ  

രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ഈ സംയുക്തം, സാധാരണ ചികിത്സയ്‌ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്. 1980 ല്‍ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്ന് നിലവിലെ സാഹചര്യത്തില്‍ കോവിഡ്19 ഉപയോഗത്തിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ആയുഷ് 64 ന് രൂപം നല്‍കിയത്.

നേരിയതോ മിതമായതോ ആയ അണുബാധയുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിശദമായ പരീക്ഷണങ്ങള്‍, ആയുഷ് മന്ത്രാലയവും, ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയും അടുത്തിടെ വിവിധ കേന്ദ്രങ്ങളിലായി പൂര്‍ത്തീകരിച്ചിരുന്നു.

ആയുര്‍വേദയോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ ഈ മരുന്ന് സംയുക്തത്തെ ഉള്‍പെടുത്തിയിരുന്നു. നിലവിലെ ചികിത്സ രീതികള്‍ക്ക് ഒപ്പം ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സാധാരണ ചികിത്സാരീതിയെ അപേക്ഷിച്ച് , ചികിത്സാ സമയ ദൈര്‍ഘ്യം കുറയ്ക്കുമെന്നും, രോഗിയില്‍ മികച്ച പുരോഗതി ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

Related Articles

Post Your Comments


Back to top button