ന്യൂഡല്‍ഹി> എന്തിനാണ് ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ഡല്‍ഹിയ്ക്ക് കേന്ദ്രം നല്‍കിയില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
'എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്സിജന്‍ നല്‍കിയത്. ഡല്‍ഹിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,' ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കേന്ദ്രം പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..